ഗവ.ആശുപത്രിയെ സിപിഎമ്മിന്റെ ചൂഷണ ഉപകരണമാക്കാന്‍ അനുവദിക്കില്ലെന്ന് ഡി.സി.സി ജന.സെക്രട്ടെറി അഡ്വ.രാജീവന്‍ കപ്പച്ചേരി
തളിപ്പറമ്പ്: ഗവ.ആശുപത്രിയെ സിപിഎമ്മിന്റെ ചൂഷണ ഉപകരണമാക്കാന്‍ അനുവദിക്കില്ലെന്ന് ഡി.സി.സി ജന.സെക്രട്ടെറി അഡ്വ.രാജീവന്‍ കപ്പച്ചേരി.
ആരോഗ്യരംഗത്ത് ആശുപത്രികളും മെഡിക്കല്‍ സ്റ്റോറുകളും നീതി സ്റ്റോറുകള്‍ ഉള്‍പ്പെടെ നടത്തി ഏറ്റവും വലിയ മുതലാളിമാരായി സിപിഎം മാറിയിരിക്കയാണ്, എങ്ങനെയും സമ്പത്ത് വര്‍ധിപ്പിക്കാന്‍ ഗവ.ആശുപത്രികള്‍ തകരേണ്ടത് അനിവാര്യമായതിനാല്‍ അവര്‍ ഗവ.ആശുപത്രിയെ ഒരു ചൂഷണ ഉപകരണമായി കാണുകയാണ്.
പാര്‍ട്ടി സംസ്ഥാന സെക്രട്ടെറിയായ തളിപ്പറമ്പ് എംഎല്‍എ ഗോവിന്ദന്‍ മാസ്റ്ററുടെ മണ്ഡലത്തില്‍ ഒരു ആശുപത്രിയുടെ അവസ്ഥ ഇങ്ങനെയാണെങ്കില്‍ കേരളത്തിലെ ആരോഗ്യ രംഗത്തെ ഈ ഉദാഹരണം ഇതുകൊണ്ടുതന്നെ ജനങ്ങള്‍ക്ക് ബോധ്യമാകും.
സ്വന്തം ആശുപത്രികള്‍ വളര്‍ത്തിക്കൊണ്ടു വരാനും ആശുപത്രി വലിയൊരു പണം കായ്ക്കുന്ന മരമാക്കി മാറ്റുകയാണ് സിപിഎം ശ്രമിക്കുന്നതെന്നും രാജീവന്‍ കുറ്റപ്പെടുത്തി.
ഇന്ന് രാവിലെ ആശുപത്രിക്ക് മുന്നില്‍ നടത്തിയ ഉപവാസസമരത്തിന്റെ സമാപനയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.