തളിപ്പറമ്പില്‍ എന്‍.ജി.ഒ ക്വാട്ടേഴ്‌സ് അനുവദിക്കണം-എന്‍.ജി.ഒ യൂണിയന്‍
തളിപ്പറമ്പ്: തളിപ്പറമ്പില്‍ എന്‍ജിഒ ക്വാട്ടേഴ്‌സ് അനുവദിക്കണമെന്ന് എന്‍ജിഒ യൂനിയന്‍ തളിപ്പറമ്പ് ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.
കരിമ്പം സൂര്യാ ഓഡിറ്റോറിയത്തില്‍ യൂനിയന്‍ സംസ്ഥാന ട്രഷറര്‍ വി.കെ.ഷീജ ഉദ്ഘാടനം ചെയ്തു.
സി.ഹാരിസ് അധ്യക്ഷത വഹിച്ചു.
ജില്ലാ ട്രഷറര്‍ പി.പി.അജിത് കുമാര്‍, ടി.വി.രജിത, എം.അനീഷ് കുമാര്‍, ടി.സന്തോഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പി.രമേശന്‍ വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു.
ടി. പ്രകാശന്‍ സ്വാഗതം പറഞ്ഞു.
ഭാരവാഹികളായി സി.ഹാരിസ് (പ്രസിഡന്റ്), ബി.എസ്.ശുഭ, പി.വി.മധുസൂദനന്‍ (വൈസ് പ്രസിഡന്റുമാര്‍), ടി.പ്രകാശന്‍ (സെക്രട്ടറി), കെ.അജിത്കുമാര്‍, പി.പ്രദീപ് കുമാര്‍
(ജാ: സെക്രട്ടറിമാര്‍), പി.രമേശന്‍ (ടഷറര്‍)എന്നിവരെ തെരെഞ്ഞെടുത്തു.