അഭിജിത്തിനെ നമ്മള് സഹായിക്കണം-
തളിപ്പറമ്പ്: ഇരു വൃക്കകളും തകരാറിലായ യുവാവ് ചികിത്സാ സഹായം തേടുന്നു.
മാന്ധംകുണ്ടിലെ പി.ആര്.രാമചന്ദ്രന്റെ മകന് പി.ആര്.അഭിജിത്ത് (25) ആണ് കോഴി ക്കോട് ഇഖ്റ ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
വൃക്ക മാറ്റിവെക്കല്‍ ചികിത്സക്കായി 25 ലക്ഷത്തോളം രൂപയാണ് ആവശ്യമായിട്ടുള്ളത്.
കൂടാതെ ശസ്ത്രക്രിയക്ക് ശേഷം വിലകൂടിയ മരുന്നുകള്‍ വാങ്ങേണ്ടതുണ്ട്.
നഗരസഭ വൈസ് ചെയര്മാന് കല്ലിങ്കില്‍ പത്മനാഭന് (ചെയര്മാന്), കെ.വിനീഷ് (കണ്‍വീനര്‍), കൗണ്‍സിലര്‍ ഒ.സുഭാഗ്യം എന്നിവ ര്‍ അടങ്ങുന്ന ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
അഭിജിത്തിന്റെ മാതാവ് വസന്തയാണ് വൃക്കദാനം ചെയ്യുന്നത്.
കേരള ഗ്രാമീണ്‍ ബാങ്കില്‍ ആരംഭിച്ച A/C നമ്പര്‍: 40452101082685. ഐ.എഫ്.എസ്.സി KLGB0040452, ഗൂഗിള്‍ പേ- 8921061970. ഫോണ്‍ 9447044081, 9526855855.