ഭൂനികുതി വര്‍ദ്ധനവില്‍ കോണ്‍ഗ്രസ് പ്രതിഷേധംഇരമ്പി-
പരിയാരം: ഭൂനികുതി വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ പരിയാരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരിയാരം വില്ലേജ് ഓഫീസിന് മുന്നില്‍ പ്രതിഷേധമാര്‍ച്ചു ധര്‍ണ്ണയും സംഘടിപ്പിച്ചു. ഡിസിസി സെക്രട്ടറി ഇ.ടി രാജീവന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി.വി.സജീവന്‍ അധ്യക്ഷത വഹിച്ചു പി.സുഖദേവന്‍, പി.വി.രാമചന്ദ്രന്‍, ഇ.വിജയന്‍, ഐ.വി.കുഞ്ഞിരാമന്‍, സൗമിനി നാരായണന്‍, വി.വി.രാജന്‍, വി.വി.സി.ബാലന്‍, ഇ.ടി.ഹരീഷ്, എ.ടി.ജനാര്‍ദ്ദനന്‍, പി.വിനോദ്, കെ.ബാലകൃഷ്ണന്‍, കെ.വി.സുരാഗ്, സൂരജ് പരിയാരം എന്നിവര്‍ പ്രസംഗിച്ചു. പ്രതിഷേധ പ്രകടനത്തിന് ജെയിസണ്‍ മാത്യു, പി.രാമറുട്ടി, എ.വി. അജയകുമാര്‍, എം.വി.രാജന്‍, പി.വി.നാരായണന്‍കുട്ടി എന്നിവര്‍നേതൃത്വം നല്‍കി.
പന്നിയൂര്‍: ഭൂനികുതി വര്‍ദ്ധനവിനെതിരെ പന്നിയൂര്‍ വില്ലേജ് ഓഫീസിന് മുന്നില്‍ പന്നിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി.
ധര്‍ണ ഡിസിസി ജന:സെക്രട്ടറി ടി.ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുഭാഷ് കൂനം അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് ഭാരവാഹികളായ സണ്ണി താഴത്തേ കൂടത്തില്‍, പി.പി.നിസാര്‍, ബി.പി.ഹംസ, കെ.റഷീദ്, പി.പി.രാജേഷ്, ആലികുഞ്ഞി, സതീദേവി, നിമിഷ പ്രസാദ്, കെ.രാജീവന്‍ , മനീഷ് എന്നിവര്‍ പ്രസംഗിച്ചു .
ആന്തൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ ഭൂനികുതി വര്‍ധനവിനെതിരെ കെപിസിസിയുടെ ആഹ്വാനമനുസരിച്ച് ആന്തൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മോറാഴ വില്ലേജ് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി. കോണ്‍ഗ്രസ് തളിപ്പറമ്പ് ബ്ലോക്ക് വൈസ് പ്രസിഡന്റ് എ.എന്‍.ആന്തൂരാന്‍ ഉദ്ഘാടനം ചെയ്തു. കെ.പി.ആദകുട്ടി അദ്ധ്യക്ഷത വഹിച്ചു. വത്സന്‍ കടമ്പേരി മുഖ്യപ്രഭാഷണം നടത്തി. പി.എം.പ്രേകുമാര്‍, പി.പ്രവീണ്‍കുമാര്‍, രഘുനാഥ് തളിയില്‍, പി.എന്‍.ചേര, പി.സുജാത, എം.കരുണാകരന്‍, പി.ഇന്ദിര, പി.സരിത, കെ.വി.സിജി, പി.കെ.ഹരിദാസന്‍ എന്നിവര്‍ പ്രസംഗിച്ചു.