ഭാര്യയോട് വഴക്കിട്ട്-വീടിന് തീവെച്ച ഭര്‍ത്താവ് അറസ്റ്റില്‍.

ഉദിനൂര്‍: ഭാര്യയോട് വഴക്കിട്ട് താമസിക്കുന്ന വീട് തീവെച്ച് നശിപ്പിച്ച ഭര്‍ത്താവ് അറസ്റ്റില്‍.

ഉദിനൂര്‍ മാച്ചിക്കാട്ടെ കുന്നത്ത് വീട്ടില്‍ കെ.അജീഷിനെയാണ്(37) ചന്തേര പോലീസ് അറസറ്റ് ചെയ്തത്.

ഇന്നലെ ഉച്ചക്ക് 1.30 നായിരുന്നു സംഭവം.

ഭാര്യ സി.ദീപയുടെ(37)പരാതിയിലാണ് കേസ്.

2012 മെയ്-1 ന് വിവാഹിതരായ ഇരുവരും ഒന്നിച്ച് ജീവിക്കവെ സ്വര്‍ണ്ണവും പണവും കുറഞ്ഞുപോയെന്ന് കുറ്റപ്പെടുത്തിയും

പരപുരുഷബന്ധം ആരോപിച്ചും അജീഷ് നിരന്തരമായി ശാരീരിക മാനസിക പീഡനം നടത്തുന്നുണ്ടെന്ന് ഭാര്യ പോലീസിന് മൊഴിനല്‍കിയിട്ടുണ്ട്.

ഇന്നലെ ഉച്ചക്കും ഇക്കാര്യം പറഞ്ഞ് ബഹളംവെച്ച അജീഷ് വീടിന് തീക്കൊളുത്തുകയായിരുന്നു.