വേര്‍പരിരിഞ്ഞ് ജീവിക്കുന്ന ഭര്‍ത്താവ് ഭാര്യയെ കൈക്കോട്ടിന്റെ തള്ള കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചു.

പയ്യന്നൂര്‍: വേര്‍പരിരിഞ്ഞ് ജീവിക്കുന്ന ഭര്‍ത്താവ് ഭാര്യയെ കൈക്കോട്ടിന്റെ തള്ള കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചു.

രാമന്തളി ചൂളക്കടവിലെ ചെമ്മാടന്‍വീട്ടില്‍ സി.വിനേശന്റെ പേരിലാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.

വടക്കുമ്പാട് വെമ്പിരിഞ്ഞന്‍ വീട്ടില്‍ വി.രമ്യക്കാണ്(36)മര്‍ദ്ദനമേറ്റത്.

ഭര്‍ത്താവ് വിനേശനില്‍ നിന്ന് വേര്‍പിരിഞ്ഞ്  താമസിക്കുന്ന
രമ്യ ഒന്നാംതീയതി രാവിലെ 7.30 ന് ജോലിസ്ഥലത്തേക്ക് പോകുമ്പോള്‍

തടഞ്ഞു നിര്‍ത്തിയ വിനേശന്‍ കുട്ടിക്ക് മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ കൊടുത്ത 6000 രൂപ തിരികെ ചോദിച്ചത് കൊടുക്കാത്ത വിരോധത്തിന് കൈക്കോട്ട് തള്ള കൊണ്ട് മര്‍ദ്ദിച്ചുവെന്നാണ് പരാതി.