ടി.വി ചന്ദ്രമതി ടീച്ചര്‍ മെമ്മോറിയല്‍ കുട്ടികളുടെ വായനവീട്ടില്‍ പഞ്ചദിന അവധിക്യാമ്പ്

തൃച്ചംബരം: ടി.വി ചന്ദ്രമതി ടീച്ചര്‍ മെമ്മോറിയല്‍ കുട്ടികളുടെ വായനവീട്ടില്‍ പഞ്ചദിന അവധിക്യാമ്പ് നടന്നു.

മെയ്-3 ന് ആരംഭിച്ച ക്യാമ്പ് ഏഴിന് സമാപിച്ചു.

സയന്‍സ് ഡെമോണ്‍സ്‌ട്രേഷന്‍, മാത്തമാറ്റിക്‌സ്, ലിറ്ററേച്ചര്‍ ഡേ, ആര്‍ട് ആന്റ് ക്രാഫ്റ്റ് ഡേ, കള്‍ച്ചറല്‍ ഡേ എന്നിങ്ങനെയായിരുന്നു ക്യാമ്പില്‍ പരിപാടി നടത്തിയത്.

പരിപാടിയില്‍ ഇരുപതിലേറെ കുട്ടികള്‍ പങ്കെടുത്തു.

പഠനം, നൃത്തം, സംഘഗാനം, ലഘുനാടകം, ചിത്രരചന, കരകൗശല പരിചയം എന്നീ പരിപാടികളും വായനവീട്ടില്‍  കുട്ടികള്‍ ആസ്വദിച്ചു.

ചന്ദ്രമതിടീച്ചറുടെ മകള്‍ ഡോ.പത്മ ശശികുമാര്‍ ക്ലാസെടുത്തു.

ശശികുമാര്‍, പുഷ്പ വേണുഗോപാല്‍, കനകലത എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.