പഴയങ്ങാടിയില്‍ മാധ്യമപ്രവര്‍ത്തകന് ബസ് ജീവനക്കാരുടെ മര്‍ദ്ദനം.

പഴയങ്ങാടി: പഴയങ്ങാടിയില്‍ മാധ്യമപ്രവര്‍ത്തകന് ബസ് ജീവനക്കാരുടെ മര്‍ദ്ദനം.

ബസ് ജീവനക്കാര്‍ സമയത്തെ ചൊല്ലി പരസ്പരം ഏറ്റുമുട്ടിയ സംഘര്‍ഷത്തിന്റെ ദൃശ്യം പകര്‍ത്താന്‍ എത്തിയ പഴയങ്ങാടിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കേരളകൗമുദി ലേഖകനുമായ മൊട്ടാമ്പ്രത്തെ എം.ടി.നാസറിനെയാണ് ബസ് ജീവനക്കാരായ ആറോളം പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്.

ഇന്ന് വൈകുന്നേരം 6:15 നായിരുന്നു സംഭവം.

പഴയങ്ങാടി ബസ് സ്റ്റാന്റില്‍ രണ്ട് ബസുകളിലെ ജീവനക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷം പകര്‍ത്തുകയായിരുന്ന നാസറിനെ മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ദൃശ്യം പകര്‍ത്തിയ ഫോണ്‍ ബലമായി പിടിച്ചു വാങ്ങി ദൃശ്യങ്ങള്‍ നശിപ്പിക്കുകയുമായിരുന്നു.

നാസിക്, സൈഫു വാടിക്കല്‍ എന്നിവര്‍ അടങ്ങിയ ആറോളം ബസ് ജീവനക്കാരാണ് മര്‍ദ്ദിച്ചത്.

മര്‍ദ്ദനമേറ്റ എം.ടി.നാസര്‍ പഴയങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

സംഭവത്തില്‍ പഴയങ്ങാടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.