തളിപ്പറമ്പ് നഗരസഭ അതിദാരിദ്ര്യ മുക്ത നഗരസഭ
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ചു.

ഇന്ന് കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ചെയര്‍പേഴ്സണ്‍ മുര്‍ഷിദ കൊങ്ങായി പ്രഖ്യാപനം നിര്‍വ്വഹിച്ചു.
വൈസ് ചെയര്മാന് കല്ലിങ്കീല്‍ പദ്മനാഭന് അധ്യക്ഷത വഹിച്ചു.
പദ്ധതി ഇംപ്ലിമെന്റ് ചെയ്ത മെമ്പര്‍ സെക്രട്ടറി പ്രദീപ്കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ എം.കെ.ഷബിത, പി.റജുല, പി.പി.ഖദീജ, നഗരസഭ കൗണ്‍സിലര്‍ സി.വി.ഗിരീശന് എന്നിവര്‍ പ്രസംഗിച്ചു.
സി.ഡി.എസ്.അക്കൗണ്ടന്റ് ദിവ്യ സ്വാഗതവും ജന്റര്‍ സി.ഡബ്ലയു.എഫ് ഉമൈറ നന്ദിയും പറഞ്ഞു.
നഗരസഭയില്‍ ആകെ 77 അതിദരിദ്ര ഗുണഭോക്താക്കള്‍ ആണ് ഉണ്ടായത്, അതില്‍ ഭൂമിയുള്ള ഭവനരഹിതര്‍ക്ക് വീടും ഭൂരഹിതരായവര്‍ക്ക് സ്ഥലവും വാങ്ങിനല്‍കി, ഇവരുടെ വീടുപണി പുരോഗതിയിലാണ്.
നിശ്ചിത പേര്‍ക്ക് ഭവന റിപ്പയര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആനുകൂല്യം നല്കി. വരുമാനം ആവശ്യപ്പെട്ടവര്‍ക്ക് സംരംഭം തുടങ്ങാന്‍ ഉജ്ജീവനം പദ്ധതിയിലൂടെ ആനുകൂല്യം നല്കി.
15 പേര്‍ക്ക് ഭക്ഷ്യധാന്യ കിറ്റ് നല്കിവരുന്നു.
അവശ്യ മരുന്നുകള്‍ ആശവര്ക്കര്മാരിലൂടെയും വായോമിത്രം പദ്ധതിയിലൂടെയും ഗുണഭോക്താക്കളിലേക്ക് നല്കി വരുന്നുണ്ട്.
.
