സി.പി.മുഹമ്മദ്കുഞ്ഞി അനുസ്മരണം സംഘടിപ്പിച്ചു.

തളിപ്പറമ്പ്: സബര്‍മതി പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തില്‍ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ സജീവപ്രവര്‍ത്തകനും സബര്‍മതി പബ്ലിക് ലൈബ്രറി പ്രവര്‍ത്തക സമിതി അംഗവുമായിരുന്ന സി.പി.മുഹമ്മദ്കുഞ്ഞിയുടെ അനുസ്മരണം സംഘടിപ്പിച്ചു.

ലൈബ്രറി സെക്രട്ടറി പയ്യരട്ട നാരായണന്‍ അധ്യക്ഷത വഹിച്ചു.

സബര്‍മതി പ്രസിഡന്റും  ഡി.സി.സി ജന.സെക്രട്ടറിയുമായ ഇ.ടി.രാജീവന്‍ അനുസ്മരണ പ്രഭാഷണം നടത്തി.

പി.രാജീവന്‍, ടി.രാമകൃഷ്ണന്‍, സൗമിനി നാരായണന്‍, ഇ.ടി.ഹരീഷ്, പി.വി. ജനാര്‍ദ്ദനന്‍, എ.സതീഷ് കുമാര്‍, ടി.ചന്ദ്രശേഖരന്‍, രഞ്ജിത്ത് പയ്യരട്ട എന്നിവര്‍ പ്രസംഗിച്ചു.