ഡോ.വി.എന്‍.മഹമുദ് ഹാജി(63) നിര്യാതനായി.
പിലാത്തറ: മാടായി കോ-ഓപ്പറേറ്റിവ് കോളേജില്‍ നിന്നും വിരമിച്ച അറബിക് വിഭാഗം തലവന്‍ പിലാത്തറ ചുമടുതാങ്ങിയിലെ ഡോ..വി.എന്‍.മഹമ്മൂദ് ഹാജി(63) നിര്യാതനായി.

ഇപ്പോള്‍ തളിപ്പറമ്പ് നാടുകാണി അല്‍-മഖര്‍ അറബിക് കോളേജ് പ്രിന്‍സിപ്പാളായി പ്രവര്‍ത്തിച്ചുവരികയാണ്.
ഉടുമ്പുന്തല സ്വദേശിയാണ്.
പരേതനായ കെ.പി.മായിന്‍ മുസ്ലിയാരുടെയും, ബീഫാത്തിമ ഹജ്ജുമ്മയുടെയും മകനാണ്.
ഉടുമ്പുന്തല മുന്‍ സൂഫിവര്യന് ശൈഖ് എ. ബി. മഹമ്മൂദ് മൗലവിയുടെ പൗത്രനും കൂടിയാണ് പരേതന്.
ഭാര്യ: സുമയ്യ.
മക്കള്‍; മിര്‍ദാസ്, ജുവൈരിയ, സമിയ്യ.
മരുമക്കള്‍:ജാബിര്‍, ബരീര.
സഹോദരന്മാര്: വി.എന്‍.ഹുസൈന് ഹാജി, (മസ്കത്ത് ജുമാഅത്ത് സിക്രട്ടറി) അബ്ദുല്‍ ഖാദര്‍ ഹാജി(വെള്ളൂര്‍, കാറമേല്‍), ഹാഷിര്‍ ഹാജി (ബേക്കല്‍ ) അബ്ദു സമദ് ഹാജി (ഖത്തര്‍) ജാഫര്‍ സാദിഖ് സഅദി(ഖത്തീബ് കൈകോട്ട് കടവ് ജുമാ മസ്ജിദ് )ഹഫ്സത്ത് വെള്ളാപ്പ്, കുഞ്ഞാമിന കാങ്കോല്‍.
