തൃച്ചംബരത്ത് തേവലക്കര ആവര്‍ത്തിക്കുമോ എന്ന ഭീതിയില്‍ നാട്ടുകാര്‍
തളിപ്പറമ്പ്: തൃച്ചംബരംറോഡില് തേവലക്കര സംഭവം ആവര്‍ത്തിക്കുമോ എന്ന ഭയത്തില്‍ നാട്ടുകാര്‍.

ഇവിടെ തൃച്ചംബരം ക്ഷേത്രത്തിലേക്കുള്ള റോഡില്‍ കെ.എസ്.ഇ.ബിയുടെ പോസ്റ്റ് ചെരിഞ്ഞുനില്‍ക്കുകയാണ്.
ജീവന് പ്രകാശ് ഓഡിറ്റോറിയത്തിന് തൊട്ടടുത്ത പൂജാ സ്റ്റോറിന് മുകളില്‍ ആല്‍മരക്കൊമ്പ് പടര്‍ന്നു നില്ക്കുന്ന മരത്തിന് സമീപം തന്നെയാണ് വൈദ്യുതിലൈന്‍ കടന്നുപോകുന്നത്.
ഇവിടെ അനുഗ്രഹ അപ്പാര്‍ട്ട്മെന്റിന് തൊട്ടു തെട്ടില്ല എന്ന മട്ടിലാണ് ലൈന്‍ പോകുന്നത്.
ഇത് സംബന്ധിച്ച് കഴിഞ്ഞ ജൂണ്‍ 25 ന് തന്നെ പ്രദേശവാസിയായ റിട്ട.എഞ്ചിനീയര്‍ ചെങ്ങാട്ട് ബാലചന്ദ്രന് കെ.എസ്.ഇ.ബിയുടെ എമര്‍ജന്‍സി നമ്പറില്‍ വാട്സ്ആപ്പ് വഴി വിവരം നല്‍കിയിരുന്നുവെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം.
നവംബര്‍ മാസത്തില്‍ അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന സേതു മദനന് തൃച്ചംബരം നഗരസഭാ കൗണ്‍സിലര്‍ പി.വി.സുരേഷ് മുഖേന കെ.എസ്.ഇ.ബിക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും അതിലും നടപടി ഉണ്ടായില്ലെന്ന് ആക്ഷേപമുണ്ട്.
