കണ്ണൂര്‍ നഗരത്തില്‍ വന്‍ കഞ്ചാവ് വേട്ട- 6.020 കിലോഗ്രാം കഞ്ചാവ് സഹിതം യുവാവ് അറസ്റ്റില്‍.
കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ വന്‍ കഞ്ചാവ് വേട്ട.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ യു.അക്ഷയ് തളാപ്പ് ഇരട്ടക്കണ്ണന്‍ പാലം ഭാഗത്ത് നടത്തിയ റെയ്ഡില്‍ ബീഹാറില്‍
നിന്നും വന്‍തോതില്‍ കഞ്ചാവ് കടത്തിക്കൊണ്ട് വന്ന് വില്‍പ്പന നടത്തുന്ന തേപ്പ് തൊഴിലാളിയും ഇപ്പോള്‍ അഴീക്കോട് നോര്‍ത്ത് മൂന്നുനിരത്ത് കുടുംബസഹിതം വാടകയ്ക്ക് താമസക്കാരനുമായ ബീഹാര്‍ സ്വദേശി ഷെഖ് ഇറഷാദ് (35)നെ 6.020 കിലോഗ്രാം കഞ്ചാവ് സഹിതം അറസ്റ്റ് ചെയ്തു.
ചില്ലറയായി കഞ്ചാവ് തൂക്കി വില്‍ക്കുന്നതിനായി ഇലക്ട്രോണിക് ത്രാസ്സ് അടക്കം പ്രതി തളാപ്പ് ഇരട്ടക്കണ്ണന്‍ പാലം ഭാഗത്ത് എത്തിയിട്ടുണ്ടെന്നുള്ള രഹസ്യ വിവരം എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് അംഗം സിവില്‍ എക്‌സൈസ് ഓഫീസര്‍ പി.വി.ഗണേഷ് ബാബുവിന് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്.
പ്രതിയെ കണ്ടുപിടിക്കുന്നതിന് കേരള എടിഎസിന്റെ സഹായം ലഭിച്ചിട്ടുണ്ട്.
അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.പി.കുമാര്‍, അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍( ഗ്രേഡ് ) വി.പി.ഉണ്ണികൃഷ്ണന്‍, പ്രിവന്റിവ് ഓഫീസര്‍മാരായ എം.സജിത്ത്, എന്‍.രജിത് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.പി.നിഖില്‍, ടി.അനീഷ, പി.വി.ഗണേഷ് ബാബു, പി.വി.മുഹമ്മദ്ബഷീര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ പി.ഷജിത്ത് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു
