കള്ളപ്പരാതിയെന്ന് തെളിഞ്ഞു പരാതി നല്‍കിയ ആള്‍ക്കെതിരെ പോലീസ് കേസെടുത്തു.
കണ്ണൂര്‍: വഞ്ചന നടത്തിയെന്ന് കള്ളപ്പരാതി നല്‍കി ജയിലില്‍ അടക്കാന്‍ ശ്രമിച്ചതിന് പരാതിക്കാരനെതിരെ കേസെടുത്തു.

കണ്ണൂര്‍ ധനലക്ഷ്മി ആശുപത്രി റോഡിലെ ഹയാത്ത് വീട്ടില്‍ മുര്‍ഫാദ് മുസ്തഫ മൂസയുടെ പേരിലാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തത്.
2024 മെയ്-13 ന് ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതി വ്യാജമാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് പ്രതിയാക്കപ്പെട്ട ഇരിക്കൂര്‍ കൊളപ്പ സുജിനാസിലെ
ഷംസുദ്ദീന്‍(45) പരാതിക്കാരനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയത്.
520/2024 നമ്പറായി ടൗണ്‍ പോലീസില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതാണ് കേസ്.
ഷംസുദ്ദീനെ അഞ്ചാം പ്രതിയാക്കിയാണ് പോലീസ് കേസെടുത്തത്.
എന്നാല്‍ പോലീസിന്റെ അന്വേഷണത്തില്‍ മുര്‍ഫാദ് മുസ്തഫ മൂസ പോലീസിനെയും നിയമസംവിധാനത്തേയും മന:പൂര്‍വ്വം കബളിപ്പിക്കാന്‍ ശ്രമിച്ചതായും പരാതി വ്യാജമാണെന്ന് വ്യക്തമാകുകയും ചെയ്തിരുന്നു.
ഇതേ തുടര്‍ന്നാണ് ഷംസുദ്ദീന്‍ കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍തകിയത്.
തുടര്‍നടപടി എന്ന നിലയിലാണ് പോലീസ് കേസെടുത്തത്.
പോലീസിലുള്ള ചില സ്വാധീനങ്ങള്‍ ഉപയോഗിച്ച് വ്യാജപരാതികളില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് നിരപരാധികളെ പൊതുസമൂഹത്തില്‍ അപമാനിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയുള്ള പോരാട്ടത്തിന്റെ വിജയമാണിതെന്ന് പരാതിക്കാരന്‍ പറഞ്ഞു.
ഇത്തരത്തില്‍ വ്യാജപരാതികള്‍ നല്‍കി മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമ പോസ്റ്റുകള്‍ വഴിയും വ്യാപക പ്രചാരണം നടത്തി നിസ്സയാഹരായ ആളുകളെ ആത്മഹത്യയിലേക്ക് വരെ തള്ളിവിടുന്നവരെ നിലക്ക് നിര്‍ത്തുക തന്നെ വേണമെന്നും അദ്ദേഹം പറഞ്ഞു.
