മഴൂര്‍ സ്വദേശിയായ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍.
പരിയാരം: പിടികിട്ടാപ്പുള്ളിയെ പരിയാരം പോലീസ് പിടികൂടി.

പന്നിയൂര്‍ മഴൂരിലെ മലിക്കന്റകത്ത് അബ്ദുല്‍നാസര്‍ മുഹമ്മദിനെയാണ് ഇന്നലെ രാത്രിയോടെ പിടികൂടിയത്.
2023 ല്‍ പരിയാരം പോലീസ് പരിധിയില്‍ നടന്ന വധശ്രമക്കേസില്‍ പ്രതിയായ അബ്ദുല്‍നാസര്‍ ജാമ്യമെടുത്തെങ്കിലും വിചാരണക്ക് കോടതില്‍ ഹാജരാവാതെ മുങ്ങിനടക്കുകയായിരുന്നു.
ഇയാളെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
