ഇളയച്ഛനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി അശ്ലീലഭാഷയില്‍ തെറി-യുവാവിന്റെ പേരില്‍ കേസ്.

ചിറ്റാരിക്കാല്‍: ഇളയച്ഛനെ അശ്ലീലഭാഷയില്‍ ചീത്തവിളിക്കുയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ യുവാവിന്റെ പേരില്‍ പോലീസ് കേസെടുത്തു.

വെസ്റ്റ് എളേരി വരക്കാട്‌ അമ്പാടി ബസാറില്‍ ജിനോ .സി.അലക്‌സിന്റെ പേരിലാണ് ചിറ്റാരിക്കാല്‍ പോലീസ് കേസെടുത്തത്.

ജിനോയുടെ  പിതാവിന്റെ അനുജന്‍ അമ്പാടി ബസാറിലെ ചെര്‍ക്കോണില്‍ വീട്ടില്‍ സി.വി.സണ്ണിയുടെ (66)പരാതിയിലാണ് കേസ്.

ജിനോയുടെ അനുജന്‍ ഗള്‍ഫില്‍ നിന്നും പണം അയച്ചുകൊടുക്കുന്നത് നിര്‍ത്തിയത് സണ്ണി പറഞ്ഞത് കാരണമെന്ന് കരുതിയാണ് ചീത്തവിളിക്കുകയും ഭീഷണി മുഴക്കുകയും ചെയ്തത് എന്നാണ് പരാതി.