തേങ്ങപറിക്കുന്നതിനിടെ തെങ്ങുകയറ്റ തൊഴിലാളി താഴെ വീണു മരിച്ചു.
മുയ്യം: തേങ്ങപറിക്കുന്നതിനിടെ തെങ്ങുകയറ്റ തൊഴിലാളി താഴെ വീണു മരിച്ചു.

മുയ്യത്തെ തൈവളപ്പില്‍ ടി.വി.സുനിലാണ്(53)മരിച്ചത്.
ഇന്ന് രാവിലെ 8.45 നായിരുന്നു സംഭവം.
മുയ്യം യു.പി സ്‌ക്കൂളിന് സമീപത്തെ അബ്ദുല്‍ഖാദറിന്റെ പറമ്പില്‍ തേങ്ങ പറിച്ചുകൊണ്ടിരിക്കെ അബദ്ധത്തില്‍ താഴേക്ക് വീഴുകയായിരുന്നു.
ഉടന്‍തന്നെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ത്തെിച്ചുവെങ്കിലും മരണപ്പെട്ടു.
പരേതനായ ബാലന്‍-നളിനി ദമ്പതികളുടെമകനാണ്.
ഭാര്യ: ഗീത.
മക്കള്‍ അതുല്‍, അനന്യ.
സഹോദരങ്ങല്‍: സുജിത്ത്(പാളിയത്ത്‌വളപ്പ്), മിനി(പഴയങ്ങാടി).
വൈകുന്നേരം നാല് മുതല്‍ മൃതദേഹം മുയ്യം കൈരളിയില്‍ പൊതുദര്‍ശനം.
ശവസംസ്‌ക്കാരം അഞ്ച് മണിക്ക് വരഡൂല്‍ പൊതുശ്മശാനത്തില്‍.
