നെതര്‍ലാന്റ് വിസ പൂവം സ്വദേശിയുടെ മൂന്ന് ലക്ഷം തട്ടി–ആലപ്പുഴക്കാരനെതിരെ കേസ്.
തളിപ്പറമ്പ്: നെതര്‍ലാന്റ് ജോലി വിസ വാഗ്ദാനം ചെയ്ത് പൂവം സ്വദേശിയുടെ മൂന്ന് ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ ആലപ്പുഴക്കാരനെതിരെ കേസെടുത്തു.

ആലപ്പുഴ കന്നനാംകുഴി ചാരുമൂടിലെ രാജേന്ദ്രന്‍പിള്ള എന്ന ബിജു നെടുമ്പള്ളിയുടെ പേരിലാണ് കേസ്.
2023 ആഗസ്റ്റ് 23 മുതല്‍ 2025 മാര്‍ച്ച് 24 വരെയുള്ള കാലയളവില്‍ പൂവം തെക്കാട്ട് വീട്ടില്‍ ടി.സി.സിബി(53)ന് നെതര്‍ലാന്റിലെ
വെര്‍ക്ക് സ്പേസ് എന്ന കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്ത്
3 ലക്ഷം രൂപ രാജേന്ദ്രന് പിള്ളയുടെ അക്കൗണ്ടിലേക്കും അയാള്‍ നിര്‍ദ്ദേശിച്ച മറ്റ് രണ്ട് അക്കൗണ്ടുകൡലേക്കും ബാങ്ക് ട്രാന്‍സ്ഫര്‍ വഴി അയച്ചുകൊടുക്കുകയായിരുന്നു.
എന്നാല്‍ വാഗ്ദാനം ചെയ്ത വിസയോ കൊടുത്ത പണമോ തിരികെ നല്‍കാതെ വഞ്ചന നടത്തിയെന്നാണ് പരാതി.
തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
