ഇല ഹോട്ടല്‍–കവീസ്–പോളാരീസ്-പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു-

തളിപ്പറമ്പ്: ആന്തൂര്‍ നഗരസഭാ ആരോഗ്യവിഭാഗം നഗരത്തിലെ വിവിധ ഹോട്ടലുകളിലും സ്ഥാപനങ്ങളിലും നടത്തിയ റെയിഡില്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു.

എം.വി.ആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജ് കാമ്പസിലെ ഹോട്ടല്‍ ഇല, കവീസ് കഫെ, ഹോട്ടല്‍ പോളാരിസ്, ഇല റസ്‌റ്റോറന്റ് എന്നീ ഹോട്ടലുകളിലും രണ്ട് കള്ള്ഷാപ്പുകളിലും നിന്നാണ് പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചത്.

ഫ്രൈഡ് ചിക്കന്‍, മട്ടണ്‍ എന്നിവയും നിരോധിച്ച പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

ജനുവരി ഒന്ന് മുതല്‍ പ്ലാസ്റ്റിക്ക് നിരോധനം കര്‍ശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന.

പിഴ, ലൈസന്‍സ് റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള നടപടികളും സ്വീകരിക്കും.

നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.പി.കൃഷ്ണന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പ്രദീപ്കുമാര്‍, കെ.വി.അജിത എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയിഡ്.