തളിപ്പറമ്പ് മുത്തേടത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍-പി.ടിഎ വി.കെ ഷാജി (പ്രസിഡന്റ്), സ്മിത മോഹനന്‍ (മദര്‍ പി.ടി.എ പ്രസിഡന്റ്)

തളിപ്പറമ്പ്: മൂത്തേടത്ത് ഹയസെക്കന്‍ഡറി സ്‌കൂള്‍ അദ്ധ്യാപക-രക്ഷാകര്‍തൃസമിതി ജനറല്‍ ബോഡി യോഗം ചേര്‍ന്നു.

പി.ടി.എ പ്രസിഡണ്ട് ടി.വി വിനോദ് അധ്യക്ഷത വഹിച്ചു.

തളിപ്പറമ്പ് എജുക്കേഷണല്‍ സൊസൈറ്റി സെക്രട്ടറി മോഹനചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

ഹെഡ്മാസ്റ്റര്‍ രത്‌നാകരന്‍ മാസ്റ്റര്‍, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് സത്യഭാമ, പ്രിന്‍സിപ്പല്‍ ഡോ.ദേവിക, മദര്‍ പി.ടിഎ പ്രസിഡന്റ് നിഷ, സന്തോഷ് മാസ്റ്റര്‍, പി.ടിഎ വൈസ് പ്രസിഡന്റ് വി.കെ ഷാജി എന്നിവര്‍ പ്രസംഗിച്ചു.

2025-26 വര്‍ഷത്തെ പി.ടി.എ ഭാരവാഹികളായി വി.കെ.ഷാജി (പ്രസിഡന്റ്), സ്മിത മോഹനന്‍ (മദര്‍ പി.ടി.എ പ്രസിഡന്റ്)എന്നിവരെ തിരഞ്ഞെടുത്തു.