വഞ്ചനകേസിലെ പ്രതിയെ 27 വര്‍ഷത്തിനു ശേഷം ധര്‍മ്മടം പോലീസ് പിടികൂടി

നളിനാക്ഷന്‍ മുങ്ങിയത് 1994 ല്‍-
ധര്‍മ്മടം: വഞ്ചനകേസില്‍ പോലീസിനെ വെട്ടിച്ച് 27 വര്‍ഷം ഒളിവില്‍ കഴിഞ്ഞ പിടികിട്ടാപ്പുള്ളിയെ ധര്‍മ്മടം പോലീസ് അറസ്റ്റ് ചെയ്തു.
ധര്‍മ്മടം ശ്യാമസദനിലെ കെ.കെ.നളിനാക്ഷന്‍ ആണ് പിടിയിലായത്.
1994 ല്‍ കോഴിക്കോട് കൊടുവള്ളി സ്വദേശി ഒ.മുഹമ്മദ് എന്നാളുടെ പരാതിയിലാണ് പ്രതിക്കെതിരെ വഞ്ചന കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തത്.
പിന്നിട് ഇയാള്‍ക്കെതിരെ ധാരാളം വണ്ടിചെക്ക് കേസുകളും ഉണ്ടായി. പ്രതി കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ പോയതിനെ തുടര്‍ന്ന് പ്രതിയെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു.
നളിനാക്ഷന്‍ മലപ്പുറം ജില്ലയിലെ മങ്കട എന്ന സ്ഥലത്ത് ഒളിവില്‍ താമസിക്കുന്നുണ്ടെന്ന രഹസ്യവിവരം ധര്‍മ്മടം പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.പി സുമേഷിന് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍
ധര്‍മ്മടം എസ്.ഐ കെ.ശ്രീജിത്ത് സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ സന്തോഷ് സിവില്‍ പോലീസ് ഓഫീസര്‍മാരായ സനീഷ്, ഷിജില എന്നിവരടങ്ങിയ പോലിസ് സംഘം രാത്രിയോടെ മങ്കടയില്‍ പ്രതി ഒളിവില്‍ കഴിയുകയായിരുന്ന സ്ഥലത്തെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
ധര്‍മ്മടം കൂടാതെ കണ്ണൂര്‍ ടൗണ്‍ സ്‌റ്റേഷനിലും ഇയാള്‍ക്കെതിരെ കേസുണ്ട്.
