സി.പി.എം നേതാവ് വയക്കാടി ബാലകൃഷ്ണന്‍(87)നിര്യാതനായി

കണ്ണൂര്‍: സി.പി.എം കണ്ണൂര്‍ ഏരിയാ മുന്‍ സെക്രട്ടറിയും ജില്ലാ കമ്മറ്റിയംഗവുമായിരുന്ന വയക്കാടി ബാലകൃഷ്ണന്‍(87) നിര്യാതനായി.

അസുഖ ബാധിതനായതിനെ തുടര്‍ന്ന് കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഇന്നുച്ചയോടെയാണ് അന്ത്യം.

സംസ്‌കാരം നാളെ രാവിലെ 11.30ന് പയ്യാമ്പലത്ത്.

ഭാര്യ: ജയലക്ഷ്മി.

മക്കള്‍: ബൈജു വയക്കാടി, ബിജു വയക്കാടി, ലിജുവയക്കാടി.

മരുമക്കള്‍: ഗായത്രി, ദീപ, അജീന.

ദീര്‍ഘകാലം കണ്ണൂര്‍ ഏരിയാ സെക്രട്ടറിയായിരുന്നു. സി.പി. എമ്മിനെയും വര്‍ഗ്ഗ ബഹുജനസംഘടനകളെയും സംഘടിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു.

പാര്‍ട്ടി പരിപാടികളുടെ മുഖ്യ സംഘാടകനായിരുന്നു.

സി.പി.എം ഏരിയാ വളണ്ടിയര്‍ ക്യാപ്റ്റനുമായിരുന്നു.

ജനങ്ങള്‍ക്കൊപ്പം നിന്ന് പാര്‍ട്ടിയെ നയിച്ച നേതാവായിരുന്നു വയക്കാടി.

കണ്ണൂര്‍ കോ-ഓപ്പറേറ്റീവ് പ്രസ്സിന്റെ പ്രസിഡന്റായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.

കൃഷ്ണമേനോന്‍ സ്മാരക വനിതാ കോകോളേജിന് സമീപമാണ് താമസം.