കിന്‍ഫ്ര വ്യവസായ പാര്‍ക്കിലെ തൊഴിലാളി ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു.
തളിപ്പറമ്പ്: കിന്‍ഫ്രാ വ്യവസായ പാര്‍ക്കിലെ തൊഴിലാളിയായ മധ്യവയസ്ക്ക കുഴഞ്ഞുവീണ് മരിച്ചു.

കണികുന്ന് സോമേശ്വരത്തെ വടക്കേ വീട്ടില്‍ വി.വി.രമണിയാണ്(56) മരിച്ചത്.
ഇന്ന് വൈകുന്നേരം 3.45 നായിരുന്നു സംഭവം.
നാടുകാണി കിന്‍ഫ്ര വ്യവസായ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ക്ലീന്ആന്റ ക്ലിയര്‍ എന്ന അലക്കുശാലയിലെ ജീവനക്കാരിയായ രമണി ജോലി ചെയ്തുകൊണ്ടിരിക്കെ പിന്നിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു.
ഉടന്‍ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു.
പരേതരായ കൂടത്തില്‍ നാരായണന് നായരുടെയും വടക്കെ വീട്ടില്‍ അമ്മുഅമ്മയുടെയും മകളാണ്.
ഭര്‍ത്താവ്: എ.വി. മോഹനന്.
മക്കള്‍: നിവേദ് (ബംഗലൂരു), അമൃത.
സഹോദരങ്ങള്‍: വസന്ത (പട്ടുവം), മോഹനന് (കണ്ണകൈ), രാജന് (തെരുവംപുറം), വിജയന് (ചെറുതാഴം സെന്റര്‍), പ്രീത (ചെറുതാഴം സെന്റര്‍).
ഇപ്പോള്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം നാളെ (15.10.2025) ഉച്ചക്ക് 12 മണിക്ക് തൃച്ചംബരം എന്‍.എസ്.എസ് ശ്മശാനത്തില്‍ സംസ്ക്കരിക്കും.
