പ്രതികളിലേക്ക് എത്തിയത് കുടിയാന്‍മല പോലീസിന്റെ സമര്‍ത്ഥമായ അന്വേഷണം.

കടിയാന്‍മല: പ്രജുല്‍ വധക്കേസില്‍ കുടിയാന്‍മല ഇന്‍സ്‌പെക്ടര്‍ എം.എന്‍.ബിജോയി അറസ്റ്റ് ചെയ്ത നടുവില്‍ പോത്തുകുണ്ട് റോഡിലെ അബ്ദുള്‍ അസീസിന്റെ മകന്‍ വയലിനകത്ത് മിഥിലാജ്(26)നെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

കൂട്ടുപ്രതിയായ നടുവില്‍ കിഴക്കേ കവലയിലെ ഷാക്കിര്‍ ഒളിവിലാണ്.

ഇയാള്‍ പോലീസ് വലയിലാണെന്നും സൂചനകളുണ്ട്.

സൈബര്‍സെല്ലിന്റെ സഹായത്തോടെ കുടിയാന്‍മല ഇന്‍സ്‌പെക്ടര്‍ എം.എന്‍.ബിജോയി നടത്തിയ സമര്‍ത്ഥമായ അന്വേഷണമാണ് കൊലപാതകമാണെന്ന് തെളിയിച്ചത്.