സ്ത്രീകള്‍ക്ക് നേരെ അശ്ലീലആംഗ്യം, ലൈംഗിക ചേഷ്ട തളിപ്പറമ്പ്കാരന്‍ കുടുങ്ങി.

പിടിയിലായ ചേഷ്ടക്കാരനെ എസ്.ഐ വി.വി.ദീപ്തിഉപദേശിച്ച് വിട്ടയച്ചു.

കണ്ണൂര്‍: സ്ത്രീകളോട് അശ്ലീല ചേഷ്ടകള്‍ കാണിച്ച് ശല്യം ചെയ്ത തളിപ്പറമ്പുകാരന്‍ കണ്ണൂര്‍ ടൗണ്‍പോലീസിന്റെ പിടിയിലായി.

തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിന് സമീപത്തെ പാലക്കീല്‍ വീട്ടില്‍ രാമചന്ദ്രന്റെ മകന്‍ പി.സുനില്‍കുമാര്‍(51)നെയാണ് കണ്ണൂര്‍ ടൗണ്‍ എസ്.ഐ വി.വി.ദീപ്തി കയ്യോടെ പിടികൂടിയത്.

ഇന്ന് വൈകുന്നേരം നാലിന് താവക്കര പുതിയ ബസ്റ്റാന്റിന് സമീപം സ്ത്രീകളുടെ അന്തസ് ഹനിക്കുന്ന വിധത്തില്‍ അശ്ലീല ആംഗ്യവും ലൈംഗിക ചേഷ്ടകളും

കാണിക്കുന്നത് പട്രോളിംഗ് ഡ്യൂട്ടിക്കിടെ ശ്രദ്ധയില്‍ പെട്ട എസ്.ഐ വി.വി.ദീപ്തി ഇയാളെ കയ്യോടെ പൊക്കി സ്റ്റേഷനില്‍ എത്തിച്ച് ഉപദേശം നല്‍കിയ ശേഷം കേസെടുക്കുകയായിരുന്നു.