മതില് പുനര്‍നിര്‍മിക്കാന്‍ നടപടി തുടങ്ങി കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസ് ഇംപാക്ട്
തളിപ്പറമ്പ്: തകര്‍ന്ന് അപകടാവസ്ഥയിലായ മതില് പുനര്‍നിര്‍മിക്കാന്‍ നടപടി തുടങ്ങി.
തളിപ്പറമ്പ് ഡിവൈ.എസ്.പി ഓഫീസിന്റെ കോര്‍ട്ട്റോഡ് നടപ്പാതക്ക് സമീപത്തെ മതില് ഇടിഞ്ഞ് അപകടാവസ്ഥയിലായ വാര്‍ത്ത കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു.
വാര്‍ത്ത ശ്രദ്ധയില്‍ പെട്ട ഉടന്‍ തന്നെ നടപ്പാതയില്‍ അപകടസൂചന നല്കാന് ഡിവൈ.എസ്പി കെ.ഇ. പ്രേമചന്ദ്രന് അടിയന്തിര നിര്‍ദ്ദേശം നല്കി.
ഇന്ന് രാവിലെ മുതല്‍ തന്നെ മതില് പൊളിച്ചു പണിയുന്ന നിര്‍മ്മാണ പ്രവൃത്തിയും ആരംഭിച്ചിട്ടുണ്ട്.
