പാലക്കാട് സ്വദേശി പഴയങ്ങാടിയില്‍ ഷോക്കേറ്റ് മരിച്ചു.

പഴയങ്ങാടി: പാലക്കാട് സ്വദേശി മൊട്ടാമ്പ്രത്ത് ഷോക്കേറ്റ് മരിച്ചു.

കിഴക്കഞ്ചേരി പഞ്ചായത്തില്‍ മൂലക്കാട് കാരോപ്പാടത്തെ
പരേതനായ കൂട്ടായി-കമലം ദമ്പതികളുടെ മകന്‍ അനീഷ്‌മോന്‍(36)ആണ് ദാരുണമായി മരിച്ചത്.

സഹോദരങ്ങള്‍: ആഷ, നിഷ.

മൊട്ടാമ്പ്രത്തെ എ.സി.പി. ഹനീഷ് എന്നയാളുടെ ഉമസ്ഥതയിലുള്ള കെട്ടിടത്തിന്റെ രണ്ടാംനിലയില്‍ വെല്‍ഡിംഗ് പണി ചെയ്യുന്നതിനിടെ അനീഷിന്റെ കയ്യിലുണ്ടായിരുന്ന ഇരുമ്പ് പൈപ്പ് അബദ്ധത്തില്‍ ഇലക്ട്രിക്ക് ലൈനില്‍ തട്ടിയാണ് ഷോക്കേറ്റത്.

ഉടന്‍ തന്നെ പഴയങ്ങാടി താലൂക്ക് ആശുപത്രിയിലും പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും മരണപ്പെട്ടു.

സംസ്‌ക്കാരം നാളെ വൈകുന്നേരം 5.30. ന് മമ്പാട് വാതക ശ്മശാനത്തില്‍.