ആലക്കോട് പരപ്പയില്‍ ഏഴംഗ ചീട്ടുകളി സംഘം പോലീസ് പിടിയില്‍
ആലക്കോട്: ആലക്കോട് പരപ്പയില്‍ ഏഴംഗ ചീട്ടുകളി സംഘം പോലീസ് പിടിയില്‍.

ആലക്കോട് എസ്.ഐ കെ.ജെ.മാത്യുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് പട്രോളിങ്ങിനിടയില്‍ പരപ്പ ജംഗ്ഷനില്‍ വെച്ച് പുള്ളിമുറി ചീട്ടുകളി നടത്തുകയായിരുന്ന ഇവരെ പിടികൂടിയത്.
പരപ്പയിലെ തടവനാല്‍ വീട്ടില്‍ മനോജ് മാനുവല്‍(49),
പരപ്പ കിഴക്കേക്കര വീട്ടില്‍ കെ.സി.സെബാസ്റ്റ്യന്‍(62),
ഉദയഗിരി എരുത്വാമടയിലെ പി.സി.സുമോദ്(47),
പരപ്പ കാവുമ്പൊയില്‍ വീട്ടില്‍ കെ.ബി.സുരേന്ദ്രന്(65),
നെടുവോട് കല്ലടത്ത് വീട്ടില്‍ കെ.എച്ച്.മുഹമ്മദ്(46),
പരപ്പ കല്ലൂര്‍ വീട്ടില്‍ മാത്യു കല്ലൂര്‍(67),
പരപ്പ വടയാട്ട് വീട്ടില്‍ വി.എം.സെബാസ്റ്റ്യന്‍(73)എന്നിവരാണ് പിടിയിലായത്.
6190 രൂപയും ഇവരില്‍ നിന്ന് പിടിച്ചെടുത്തു.
സീനിയര്‍ സി.പി.ഒ നിഥിന്, ഡ്രൈവര്‍ സി.പി.ഒ അതുല്‍ എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.
