മെഡിക്കല്‍ കോളേജില്‍ തൂങ്ങിമരിച്ച ലീന കഴിച്ചത് 15 ഗുളികകള്‍

പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഇന്ന് രാവിലെ എട്ടോടെ തൂങ്ങിമരിച്ച നിലയില്‍ കണ്ട കോട്ടയം മലബാര്‍ ഏഴാംമൈലിലെ പടയന്‍കുറ്റി വീട്ടില്‍ നാരായണന്‍-ലീല ദമ്പതികളുടെ മകള്‍ ഇ.കെ.ലീന(46) കഴിച്ചത് പതിനഞ്ചോളം ഗുളികകള്‍.

അവശനിലയില്‍ ഇന്നലെ രാത്രിയാണ് ലീന അഡ്മിറ്റായത്.

 8 മണിയോടെ പരിയാരം മെഡിക്കല്‍ കോളേജിലെ 4-ാം നിലയിലെ 401-ാം വാര്‍ഡിലെ കുളിമുറിയിലെ ഷവറിന്റെ പൈപ്പില്‍ ഷാള്‍ ഉപയോഗിച്ച് തൂങ്ങി മരിക്കുകയായിരുന്നു.

ഇവര്‍ മാനസിക പ്രശ്‌നത്തിന് കഴിഞ്ഞ 1 വര്‍ഷമായി ഗുളിക കഴിക്കുന്ന സ്ത്രീയാണ്.

ഇന്നലെ അനുജത്തി ലിജിനയുടെ വിടായ ചെറുവത്തൂരിനടുത്ത മട്ടലായി എന്ന സ്ഥലത്ത് വെച്ചാണ് മാനസിക രോഗത്തിന് കഴിക്കുന്ന ഗുളിക അമിതമായി വിഴുങ്ങിയത്.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.