കുറുമാത്തൂര്‍ അതിരിയാട് അഞ്ച് ചീട്ടുകളിക്കാര്‍ പിടിയില്‍

തളിപ്പറമ്പ്: കുറുമാത്തൂര്‍ അതിരിയാട്ട് അഞ്ച് ചീട്ടുകളിക്കാര്‍ പോലീസ് പിടിയില്‍.

കൂനം അത്തിലാട്ട് വീട്ടില്‍ ശശി അത്തിലാട്ട്(57),

അത്തിലാട്ട് വീട്ടില്‍ എ.കുഞ്ഞിരാമന്‍(70),

കുറുമാത്തൂര്‍ ഇല്ലത്തിന് സമീപത്തെ കുയ്യപ്പള്ളി വീട്ടില്‍ കെ.സുരേഷ്(47),

കൂനം കാടന്‍ വീട്ടില്‍ കെ.വി.മഹേഷ്(49),

കുറുമാത്തൂര്‍ കൂനം റോഡിലെ കൈപ്പിക്കണ്ടി വീട്ടില്‍ കെ.കെ.ലത്തീഫ്(62)

എന്നിവരെയാണ് തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ പിടികൂടിയത്.

ഇന്നലെ വൈകുന്നേരം 3.45 ന് അതിരിയാട് പൊക്കുണ്ട്-കൂനം റോഡില്‍ ഗ്രീന്‍പ്ലൈ വീവേഴ്‌സ് എന്ന സ്ഥാപനത്തിന് പിറകുവശം പൊതുസ്ഥലത്തുവെച്ചാണ് ഇവര്‍ പുള്ളിമുറി ചീട്ടുകളിയില്‍ ഏര്‍പ്പെട്ടിരുന്നത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് എത്തിയത്.

7670 രൂപയും ഇവരില്‍ നിന്ന് പോലീസ് പിടിച്ചെടുത്തു.

എ.എസ്.ഐ ഷിജോ അഗസ്റ്റിന്‍, സീനിയര്‍ സി.പിഒ മഹേഷ് എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.