തുള്ളന്നൂരില്‍ മല്‍സരച്ചൂടില്‍ മുന്നണികള്‍

മുന്‍ കാലങ്ങള്‍ തൊട്ട് സി.പി.എം വിജയിച്ചുവരുന്ന വാര്‍ഡാണ് 28-ാം വാര്‍ഡായ തുള്ളന്നൂര്‍.

ഇത്തവണ എല്‍.ഡി.എഫിന് വേണ്ടി സി.പി.എമ്മിലെ കെ.ലത(52),

യു.ഡി.എഫിന് വേണ്ടി കോണ്‍ഗ്രസിലെ ലതിക രവീന്ദ്രന്‍(46),

എന്‍.ഡി.എക്ക് വേണ്ടി ബി.ജെ.പിയിലെ എ.കെ.ഷൈനി എന്നിവര്‍ മല്‍സരിക്കുന്നു.

ആകെ വോട്ടര്‍മാര്‍ 866.

തൃച്ചംബരം സെന്റ് പോള്‍സ് ഇംഗ്ലീഷ് മീഡിയം സ്‌ക്കൂളാണ് പോളിംഗ് ബൂത്ത്.

2020-25 കാലത്ത് സി.പി.എമ്മിലെ ജനകീയ കൗണ്‍സിലറും അഴിമതിക്കെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ച നേതാവുമായ സി.വി.ഗിരീശനാണ് തുള്ളന്നൂരില്‍ നിന്ന് വിജയിച്ചത്.

വാര്‍ഡിന്റെ വികസന കാര്യങ്ങളില്‍ വ്യക്തമായ നിലപാടുകള്‍ സ്വീകരിച്ച ഗിരീശന്റെ പ്രവര്‍ത്തന മികവ് സി.പി.എം സ്ഥാനാര്‍ത്ഥി ലതക്ക് ഗുണകരമാവും.

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി ഗിരീശന്‍ വാര്‍ഡില്‍ സജീവമാണ്.

കടുത്ത മല്‍സരത്തിന്റെ ഒരു പ്രതീതി സൃഷ്ടിക്കാന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ലതിക രവീന്ദ്രന് കഴിഞ്ഞിട്ടുണ്ട്.