വാഹനാപകടത്തില്‍ പരുക്കേറ്റ പിലാത്തറ സ്വദേശി ചികിത്സയ്ക്കിടെ മരണമടഞ്ഞു.
പിലാത്തറ: കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ മധ്യവയസ്‌കന്‍ ചികിത്സക്കിടെ മരണപ്പെട്ടു.

പിലാത്തറയിലെ പി.ഗണേശനാണ്(63) മരിച്ചത്.
ഈ മാസം 17-ന് രാത്രി ഏഴുമണിയോടെ മണിയോടെ ഏഴിലോട് എസ്.എ.ടി നഗറില്‍ പോപ്പുലര്‍ ഷോറൂമിന് സമീപത്തായിരുന്നു അപകടം.
ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഇന്ന് 25 ന് വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം.
ഭാര്യ: കമല.
മക്കള്‍: ഷൈജു(ശ്രീ വിനായക ഡ്രൈവിംഗ് സ്‌കൂള്‍), ഷാജി, വിജു.
