ജനപ്രതിനിധികളെ സ്നേഹോപഹാരം നല്കി അനുമോദിച്ചു
കുറുമാത്തൂര്‍: കുറുമാത്തൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റിയുടെയും ദുബൈ കെ.എം.സി.സിയുടെയും ആഭിമുഖ്യത്തില്‍ പൊക്കുണ്ട് വ്യാപാര ഭവനില്‍ സംഘടിപ്പിച്ച ജനപ്രതിനിധികള്‍ക്കുള്ള അനുമോദന ചടങ്ങ് മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി അള്ളാംകുളം മഹമ്മൂദ് ഉദ്ഘാടനം ചെയ്തു.

ലീഗ് കുറുമാത്തൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ.ഷൗക്കത്തലി അദ്ധ്യക്ഷതവഹിച്ചു.
ജന. സെക്രട്ടറി നാസര്‍ പന്നിയൂര്‍ സ്വാഗതം പറഞ്ഞു. എം.അഹമ്മദ്, കെ.പി.നൂറുദ്ദീന്‍, ഹംസ കായക്കൂല്‍, കെ.വി.കെ അയ്യൂബ്, ടി.കെ ആരിഫ്, ഇസ്മായില്‍ മഴൂര്‍, കെ.പി.അബ്ദുള്ള ഹാജി, കെ.വി.മുസ്തഫ, വി.മുഹമ്മദലി, കെ.മുസ്തഫ പൊക്കുണ്ട്, അനസ് മുയ്യം എന്നിവര്‍ പ്രസംഗിച്ചു.
അനുമോദനത്തിന് നന്ദി പറഞ്ഞു കൊണ്ട് ജനപ്രതിനിധികളായ നൗഷാദ് പുതുക്കണ്ടം, ടി.പി സഈദ്, ഒ.വി ശോഭന ടീച്ചര്‍, സറീന സാമ, നജ്മ മുസ്തഫ, ടി.പി.ജുബൈരിയ എന്നിവര്‍ സംസാരിച്ചു.
