തളിപ്പറമ്പ്: സ്ത്രീ സുരക്ഷക്ക് പോലീസ് ഏറ്റവും മുന്തിയ പരിഗണനയാണ് കണ്ണൂര്‍ റൂറല്‍ പോലീസ് നല്കി വരുന്നതെന്ന് കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവി അനുജ് പലിവാള്‍ പറഞ്ഞു.
കണ്ണൂര്‍ റൂറല്‍ പോലീസ് സംഘടിപ്പിച്ച ജനമൈത്രി പോലീസ് ജന്‍ഡര്‍ ജസ്റ്റിസ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തളിപ്പറമ്പ് റിക്രിയേഷന്‍ ക്ലബ്ബ് ഹാളില്‍ നടന്ന പരിപാടിയില്‍
റൂറല്‍ അഡീഷണല്‍ എസ്.പി കെ.എസ്.ഷാജി അധ്യക്ഷത വഹിച്ചു.