തളിപ്പറമ്പ് നഗരസഭയുടെ മൂത്രപ്പുരയില്‍ പുറത്ത് ഏഴ് രൂപ അകത്ത് പത്ത് രൂപ

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയുടെ ബസ്റ്റാന്റ് കംഫര്‍ട്് സ്റ്റേഷനില്‍ മൂത്രമൊഴിക്കാന്‍ 5 രൂപയും കക്കൂസ് ഉപയോഗിക്കാന്‍ 10 രൂപയും വാങ്ങുന്നു.

നേരത്തെ യഥാക്രമം 3 രൂപയും 5 രൂപയും ആയിരുന്നതാണ് കുത്തനെ കൂട്ടിയത്.

എന്നാല്‍ മൂത്രപ്പുരക്ക് പുറമെ പതിച്ച നോട്ടീസില്‍ മൂത്രമൊഴിക്കാന്‍ 5രൂപയും കക്കൂസിന് 7 രൂപയും എന്നാണ് കാണുന്നത്.

7 കീറിക്കളഞ്ഞ നിലയിലുമാണ്.

ഒരു തരത്തിലുള്ള ശുചീകരണവും നടത്താതെയാണ് ഇത്തരത്തില്‍ വലിയ നിരക്ക് ഈടാക്കുന്നത്.