എല്ലാമേഖലയിലും ഗുണപരമായ മാറ്റങ്ങളുണ്ടാകും-തളിപ്പറമ്പ് നഗരസഭ ചെയര്പേഴ്സന് പി.കെ.സുബൈര്‍


തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ ബസ്റ്റാന്റിലും പരിസരങ്ങളിലും പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുമെന്ന് ചെയര്പേഴ്സന് പി.കെ.സുബൈര്‍.
ഷീലോഡ്ജ് പ്രവര്‍ത്തിപ്പിക്കുന്നതിന്റെ ഭാഗമായി ലിഫ്റ്റ്. സി.സി.ടി.വി, കുടിവെള്ള സംവിധാനവും ഉറപ്പുവരുത്തും.
നഗരസഭ കോംപ്ലക്സിലെ കുടിവെള്ളപ്രശ്നം പരിഹരിക്കണമെന്നും സുരക്ഷക്ക് വിമുക്തഭടന്മാരെ നിയോഗിക്കണമെന്നുമുള്ള മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് എം.കെ.മനോഹരന്റെ നിര്‍ദ്ദേശം ഉള്‍പ്പെടെ അടിയന്തിര പ്രാധാന്യത്തോടെ പരിഗണിക്കുമെന്നും ചെയര്പേഴ്സന് പറഞ്ഞു. 