ബ്യൂട്ടീഷ്യന്‍ വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചു

ചന്തേര: പയ്യന്നൂരിലെ ബ്യൂട്ടീഷന്‍ കോഴ്‌സ് വിദ്യാര്‍ത്ഥിനിയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

തൃക്കരിപ്പൂര്‍ തലിച്ചാലം കരിഞ്ചാമുണ്ഡി ക്ഷേത്രത്തിനു സമീപത്തെ ടി.പി.റിഷിത പ്രിയ(18)യെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

വൈകുന്നേരം ഇളയ സഹോദരി സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയപ്പോഴാണ് സംഭവം കണ്ടത്.

തുടര്‍ന്ന് പരിസരവാസികളെ വിവരമറിയിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തലിച്ചാലത്തെ ലോറി ഡ്രൈവര്‍ ശ്രീധരന്റെയും സുമയുടെയും മകളാണ്.

സഹോദരി:കരുണ(വിദ്യാര്‍ത്ഥിനി).

ചന്തേര പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.