നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയതിന് കേസെടുത്തു.

തളിപ്പറമ്പ്: നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയതിന് കേസെടുത്തു.
കാഞ്ഞിരങ്ങാട് പ്ലാറ്റുപറമ്പിലെ പറക്കാട്ടില്‍ വീട്ടില്‍ പി.യു.ജോസിനെയാണ്(67)തളിപ്പറമ്പ് എസ്.ഐ പി.യദുകൃഷ്ണന്‍ ഇന്നലെ വൈകുന്നേരം 5.50 ന് പിടികൂടിയത്.
കാഞ്ഞിരങ്ങാട് കള്ള്ഷാപ്പിന് സമീപംവെച്ച് പ്ലാസ്റ്റിക്ക് സഞ്ചിയില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിവരുന്നതിനിടയില്‍ പട്രോളിംഗ് ഡ്യൂട്ടിക്കിടെയാണ് ഇയാള്‍ പിടിയിലായത്.
സീനിയര്‍ സി.പി.ഒ പ്രജീഷ്, ഡ്രൈവര്‍ സി.പി.ഒ രമേഷ് എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.