നടുവില്‍: പ്രായപൂര്‍ത്തിയാവാത്ത കുട്ടി മോട്ടോര്‍ ബൈക്ക് ഓടിച്ചു, വണ്ടി നല്കിയ ബന്ധുവിന്റെ പേരില്‍ പോലീസ് കേസെടുത്തു.
പരിയാരം ചിതപ്പിലെപൊയില്‍ പതിനഞ്ചേക്കര്‍ പളുങ്ക്ബസാറിലെ കീരന്റകത്ത് വീട്ടില്‍ കെ.അബ്ദുള്‍സലാം(33)ന്റെ പേരിലാണ് കുടിയാന്മല പോലീസ് കേസെടുത്തത്.
ഇന്ന് രാവിലെ 11.45 ന് വിളക്കന്നൂര്‍ കൃസ്തുരാജ ദേവാലയത്തിന് സമീപം കുടിയാന്മല എസ്.ഐ എം.വി.ശരണ്യയുടെ നേതൃത്വത്തില്‍ നടന്ന വാഹനപരിശോധനക്കിടയിലാണ് കുട്ടിഡ്രൈവര്‍ കുടുങ്ങിയത്.
നടുവില്‍ ഭാഗത്തുനിന്നും ഒടുവള്ളി ഭാഗത്തേക്ക് അമിതവേഗതയില്‍ ബൈക്കോടിച്ചുപോകവെയാണ് കുട്ടിയെ പോലീസ് പിടികൂടിയത്.
കെ.എല്‍-59 എ.ബി 9382 മോട്ടോര്‍സൈക്കിള്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
55,000 രൂപയാണ് ഇതില്‍ പിഴയായി ഈടാക്കുക.
കൂടാതെ വാഹനമോടിച്ച കുട്ടിക്ക് ഇനി 25 വയസായാല്‍ മാത്രമേ ഡ്രൈവിംഗ് സൈസന്സിന് അപേക്ഷിക്കാന്‍ സാധിക്കൂ.
ഗ്രേഡ് എസ്.ഐ ടി.വി.സുജിത്കുമാര്‍, സീനിയര്‍ സി.പി.ഒ പവന്‍രാജ് എന്നിവരും എസ്.ഐയോടൊപ്പം ഉണ്ടായിരുന്നു.