ശ്രീകണ്ഠാപുരം കാഞ്ഞിലേരി സ്വദേശിനിയായ യുവതിയെ കാണാതായി.

ചന്തേര: ശ്രീകണ്ഠാപുരം കാഞ്ഞിലേരി സ്വദേശിനിയായ യുവതിയെ ചന്തേരയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്നും കാണാതായി.

ഇപ്പോള്‍ ചെറുവത്തൂര്‍ കുഴിഞ്ഞടിയിലെ എം.കെ.ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കാഞ്ഞിലേരി ചിറപ്പുറത്ത് വീട്ടില്‍ മേരിപോളിന്റെ മകള്‍ ജ്യോത്സ്‌ന(22)നെയാണ് കാണാതായത്.

മാര്‍ച്ച്-31 ന് രാവിലെ 11.30 ന് മാടായിയിലെ സഹോദരന്റെ വീട്ടില്‍ താമസിക്കുന്ന ജ്യോത്സ്‌ന കാസര്‍ഗോഡ് സ്വദേശിയായ ഒരാളുടെ കൂടെ പോയതായാണ് പരാതി.

ചന്തേര പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.