തളിപ്പറമ്പ്: മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തളിപ്പറമ്പ് നിയമസഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ടി.കെ.ഗോവിന്ദന്‍ മാസ്റ്ററുടെ തിരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ അസൂത്രണം ചെയ്യുന്നതിന് ലീഡേഴ്‌സ് ഗാദറിങ് സംഘടിപ്പിച്ചു.
പ്രചരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കവലകള്‍ കേന്ദ്രീകരിച്ച് ഇലക്ഷന്‍ ജംങ്ഷന്‍, ബുള്ളറ്റ് റൈഡ്,ഡോര്‍ ടു ഡോര്‍ ക്യാമ്പയിന്‍ എന്നീ പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടക്കും.
പ്രസിഡന്റ് കെ.മുഹമ്മദ് അഷ്റഫിന്റെ അധ്യക്ഷതയില്‍ മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എന്‍.എ.സിദ്ദിഖ് ഉദ്ഘാടനം ചെയ്തു.