കാര്‍ ബസിന് കുറുകെയിട്ട് തടഞ്ഞ് കണ്ടക്ടറെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.
തളിപ്പറമ്പ്: കാര്‍ ബസിന് കുറുകെയിട്ട് തടഞ്ഞ് കണ്ടക്ടറെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

കെ.എല്‍-78 സി-8059 കാര്‍ ഡ്രൈവറുടെയും കണ്ടാലറിയാവുന്ന മറ്റൊരാളുടെയും പേരിലാണ് കേസ്.
മാര്‍ച്ച് 30 ന് വൈകുന്നേരം 3.40 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പയ്യന്നൂര്‍ ഭാഗത്തേക്ക് പോകുന്ന കെ.എല്‍-59 ഇസഡ്-5400 ഓര്‍ക്കിഡ് ബസ് കണ്ടക്ടര്‍ പയ്യന്നൂര്‍ തായിനേരി തുളുവന്നൂര് ക്ഷേത്രത്തിന് സമീപത്തെ കെ.ശിവരാജിനാണ്(25)മര്‍ദ്ദനമേറ്റത്.
ബസ് കാറില്‍ ഉരസിയെന്നാരോപിച്ചാണ് കാര്‍ ഡ്രൈവറും മറ്റൊരാളും ചീത്തവിളിക്കുകയും കയ്യില്‍ ധരിച്ച സ്റ്റീല്‍ ആയുധം കൊണ്ട് മുഖത്തും കണ്ണിനും കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തതെന്നാണ് പരാതി.
