യൂത്ത്‌ലീഗ് തളിപ്പറമ്പില്‍ ബുള്ളറ്റ് റൈഡ് നടത്തി

തളിപ്പറമ്പ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ തളിപ്പറമ്പില്‍ നിന്ന് യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ടി.കെ. ഗോവിന്ദന്‍ മാസ്റ്ററുടെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബുള്ളറ്റ് റൈഡ് നടത്തി.

കണ്ണൂര്‍ ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി എന്‍.എ.സിദ്ദിഖ് ഫ്‌ളാഗ് ഓഫ് ചെയ്തു.

മുനിസിപ്പല്‍ യൂത്ത് ലീഗ് പ്രസിഡന്റ് കെ.മുഹമ്മദ്അഷ്റഫ്, ജന.സെക്രട്ടറി പി.എ.ഇര്‍ഫാന്‍, ട്രഷറര്‍ കെ.എന്‍.അന്‍ഷാദ്
മുനിസിപ്പല്‍ മുസ്ലിം ലീഗ് സെക്രട്ടറി കെ.പി.ലുക്മാന്‍, മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി ഹനീഫ മദ്രസ,
ഭാരവാഹികളായ മുഹമ്മദ് കുഞ്ഞി കുപ്പം, എ.പി.നാസര്‍, കെ.എസ്.റഫീഖ്, കെ.എസ്.ഉമ്മര്‍, ഫിയാസ് അള്ളാംകുളം, സഫീര്‍ കണ്ണങ്കീല്‍, സി.കെ.മദനി എന്നിവര്‍ നേതൃത്വം നല്‍കി.