കരിമ്പം വിദ്യാനഗര്‍ ഹൗസിംഗ് കോളനിയില്‍ വീട്ടില്‍ പാചകവാതകം ചോര്‍ന്നു.

തളിപ്പറമ്പ്: പാചകഗ്യാസ് സിലിണ്ടര്‍ മാറ്റിഘടിപ്പിക്കുന്നതിനിടയില്‍ ചോര്‍ച്ച, അഗ്നിശമനസേന എത്തി പ്രശ്‌നം പരിഹരിച്ചു.

ഇന്നലെ രാത്രി 9.10 ന് സര്‍സയ്യിദ് കോളേജിന് സമീപം വിദ്യാനഗര്‍ ഹൗസിംഗ് കോളനിയിലാണ് സംഭവം.

എന്‍.പ്രദീപ്കുമാര്‍ എന്നയാളുടെ വീട്ടിലെ പാചകവാതക സിലിണ്ടറാണ് ചേര്‍ന്നത്.

തളിപ്പറമ്പ് അഗ്നിശമന നിലയത്തിലെ സീനിയര്‍ ഫയര്‍ ആന്റ്
റസ്‌ക്യൂ ഓഫീസര്‍ പി.വി.ഗിരീഷിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് വാഷര്‍ മാറ്റിയിട്ട് പ്രശ്‌നം പരിഹരിച്ചത്.