കര്‍ണാടക മന്ത്രി എന്‍.എസ്.ബോസ് രാജു തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍

തളിപ്പറമ്പ്: കര്‍ണാടക മൈനര്‍ ഇറിഗേഷന്‍ വകുപ്പ് മന്ത്രി എന്‍.എസ്.ബോസ് രാജു തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.

ഇന്ന് രാവിലെ 9.45 നാണ് മന്ത്രി ക്ഷേത്രത്തിലെത്തിയത്.

മന്ത്രിക്ക് ക്ഷേത്രദര്‍ശനത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കണമെന്ന കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം മുന്‍ കെ.പി.സി.സി അംഗം കല്ലിങ്കീല്‍ പത്മനാഭന്‍ മന്ത്രിയോടൊപ്പം ക്ഷേത്രത്തില്‍ എത്തിയിരുന്നു.

തെലങ്കാന സര്‍ക്കാറിന്റെ ഉപദേശകനും പ്രോട്ടോകോല്‍ പബ്ലിക്ക് റിലേഷന്‍സ് എന്നിവയുടെ ചുമതലയുമുള്ള ഹര്‍ക്കര വേണുഗോപാല്‍ റാവുവും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.