തളിപ്പറമ്പ്: ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച കാരുണ്യത്തിന്റെ ആള്‍രൂപമായിരുന്നു കെ.എം.മാണി എന്ന് കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കല്‍.
ജാതി-മത-വര്‍ണ്ണ-വര്‍ഗ വ്യത്യാസമില്ലാതെ എല്ലാവരെയും ഒരുപോലെ സ്നേഹിച്ച നേതാവായിരുന്നു അദ്ദേഹം.
കെ.എം.മാണി മാരക രോഗങ്ങള്‍ കൊണ്ട് ജീവിതം വഴിമുട്ടിയവര്‍ക്ക് കൈത്താങ്ങായി കാരുണ്യ ചികിത്സാ പദ്ധതി ആവിഷ്ക്കരിച്ചതും, വിലയിടിവില്‍ തകര്‍ന്നു പോയ കര്‍ഷകര്‍ക്ക് ഉത്തേജനമായി വിലസ്ഥിരതാ ഫണ്ടും സബ്സിഡിയും അനുവദിച്ചു നല്കിയതും എന്നും ജനമനസ്സുകളില്‍ ഓര്‍മിക്കപ്പെടുമെന്നും അഭിപ്രായപ്പെട്ടു.
കെ എം മാണിയുടെ ഏഴാം ചരമ വാര്‍ഷികാത്തോടാനുബന്ധിച്ച് തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയോജക മണ്ഡലം പ്രസിഡന്റ് ജെയിംസ് മരുതാനിക്കാട്ട്, അമല്‍ ജോയി കൊന്നക്കല്‍, ജോസ് ചേന്നക്കാട്ടുകുന്നേല്‍, ജോയി കുടക്കത്താനം, പൗലോസ് പറയിടം, ബേബി ഉള്ളാട്ട്, ജോണി പേമല, ജോയി പെരുകിലക്കാട്ട്, വിനയ് വര്‍ഗീസ്, ബിനോജ് മുകളേല്‍, ജോസ് കുടിലില്‍ എന്നിവര്‍ പ്രസംഗിച്ചു.