Skip to content
തളിപ്പറമ്പ്: വീട്ടില്‍ തീപ്പിടുത്തം, മുറി പൂര്‍ണമായി കത്തിനശിച്ചു.
കുപ്പം മുക്കുന്നിലെ റായിദ മന്‍സിലില്‍ കെ.മൊയ്തുവിന്റെ വീട്ടിലാണ് തീപിടുത്തമുണ്ടായത്.
ഇന്ന് രാവിലെ പതിനൊന്നോടെയാണ് സംഭവം.
വിവരമറിഞ്ഞ് തളിപ്പറമ്പ് അഗ്നിശമന നിലയത്തില്‍ നിന്നും അസി.സ്റ്റേഷന് ഓഫീസര്‍ കെ.ഹരിനാരായണന്റെയും ഗ്രേഡ് സ്റ്റേഷന് ഓഫീസര്‍ കെ.വി.സഹദേവന്റെയും നേതൃത്വത്തിലെത്തിയ സംഘമാണ് തീയണച്ചത്.
മുറിയിലെ കട്ടിലും അലമാരയും ഉള്‍പ്പെടെ സര്‍വ്വ സാധനങ്ങളും പൂര്‍ണമായി കത്തിനശിച്ചിരുന്നു. ചുമരുകള്‍ മുഴുവന്‍ തീച്ചൂടില്‍ പൊട്ടിപ്പൊളിഞ്ഞു.
ഏകദേശം രണ്ട് ലക്ഷത്തോളം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.
സേനാംഗങ്ങളായ പി.വി.ഗിരീഷ്, അനീഷ് പാലവിള, സി.വി.രവീന്ദ്രന്, രാഗേഷ് പുരുഷോത്തമന് എന്നിവരും പങ്കെടുത്തു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നു.
Post navigation
Go Top