Skip to content
പാണപ്പുഴ: പാണപ്പുഴയില്‍ സി.പി.എം പ്രവര്‍ത്തകന്റെ വീടിന് നേരെ സ്‌ഫോടകവസ്തു എറിഞ്ഞതായ പരാതിയില്‍ പോലീസ് മൂന്നുപേര്‍ക്കെതിരെ കേസെടുത്തു.
പാണപ്പുഴ സ്‌ക്കൂള്‍ ബസ്റ്റോപ്പിന് സമീപത്തെ തൈവളപ്പില്‍ ടി.വി.സജികുമാറിന്റെ വീടിന് നേരെയാണ് ഇന്നലെ വൈകുന്നേരം 3.15 ന് സ്‌ഫോടരവസ്തു എറിഞ്ഞത്.
സജികുമാര്‍ സി.പി.എം പ്രവര്‍ത്തകനാണ്.
യു.ഡി.എഫ് പ്രവര്‍ത്തകരായ നിച്ചിക്കാട്ട് കുഞ്ഞിരാമന്‍, പാലക്കീല്‍ ഷിബു, കുതിരുമ്മല്‍ രവീന്ദ്രന്‍ എന്നിവരുടെ പേരിലാണ് കേസ്.
സജികുമാറിന്റെ അമ്മ 74 വയസുകാരിയായ നാരായണിയും രണ്ട് വയസുള്ള കൊച്ചുമകനുമാണ് ഈ സമയം വീട്ടില്‍ ഉണ്ടായിരുന്നത്.
സ്‌ഫോടന വസ്തു വീടിന്റെ അടുക്കള വശത്തെ ഷീറ്റിന് തട്ടി പൊട്ടിതെറിക്കുകയായിരുന്നു.
പൊട്ടിത്തെറിയുടെ ആഘാതത്തില്‍ ഭയന്ന് ഓടിയ വയസുകാരനായ കുട്ടിക്ക് നിസാര പരിക്കേറ്റു.
വിവരമറിഞ്ഞ് പരിയാരം പോലീസ് സ്ഥലത്തെത്തി.