തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വി അംഗീകരിക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്.
എല്‍ഡിഎഫിന്റെ പരാജയം അപ്രതീക്ഷിതമാണ്.
പോരായ്മകള്‍ പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും സെക്രട്ടേറിയറ്റ് പ്രതികരിച്ചു.
കേരള നിയമസഭയില്‍ ബിജെപിക്ക് 3 സീറ്റ് നേടാനായി എന്നത് ഗൗരവമുള്ള കാര്യമാണ്.
ഈ 3 നിയമസഭാ മണ്ഡലങ്ങളിലും ബിജെപിക്കെതിരെ പൊരുതി, നാമമാത്രമായ വോട്ടുകള്‍ക്ക് പരാജയപ്പെട്ടത് എല്‍ഡിഎഫാണ്.
ഈ മണ്ഡലങ്ങളിലെല്ലാം യുഡിഎഫ് മൂന്നാം സ്ഥാനത്തായിരുന്നുവെന്നു ഓര്‍ക്കണം.
മത സൗഹാര്‍ദ്ദത്തിനു പേരുകേട്ട കേരളത്തിന്റെ മണ്ണില്‍ വര്‍?ഗീയ രാഷ്ട്രീയത്തിനെതിരെ കൂടുതല്‍ ശക്തമായി മുന്നോട്ടു പോകേണ്ടതിന്റെ പ്രധാന്യമാണ് ബിജെപിയുടെ കടന്നു വരവ് ഓര്‍മിപ്പിക്കുന്നതെന്നും സിപിഎം വ്യക്തമാക്കി.
അഗോളവത്കരണ നയങ്ങള്‍ അതേപടി നടപ്പാക്കി തകര്‍ന്ന കേരളത്തെ അതിദാരിദ്ര്യം പരിഹരിച്ചുകൊണ്ടു മുന്നോട്ടു പോകുന്ന സംസ്ഥാനമാക്കി മാറ്റാന്‍ എല്‍ഡിഎഫ് സര്‍ക്കാരിനു കഴിഞ്ഞു.
വികസനം ലക്ഷ്യമാക്കി തയ്യാറാക്കിയ പ്രകടനപത്രികയില്‍ പറഞ്ഞ വാഗ്ദാനങ്ങളെല്ലാം നടപ്പിലാക്കാനും സര്‍ക്കാരിനു സാധിച്ചു.
സമസ്ത മേഖലകളിലും പുരോഗതി ആര്‍ജിക്കാനായി.
കാര്‍ഷിക, വ്യാവസായിക മേഖലകള്‍ ശക്തിപ്പെട്ടു.
ക്ഷേമ പദ്ധതികളുടെ കാര്യത്തില്‍ രാജ്യത്തിനു തന്നെ മാതൃകയായി.
ആരോഗ്യം, വിദ്യാഭ്യാസം, പാര്‍പ്പിടം, ശുചിത്വം തുടങ്ങിയ മേഖലകളില്‍ സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളും രാജ്യത്തിനാകെ മാതൃകയായി.