സിനിമ-സീരിയല്‍ താരം സന്തോഷ് കെ നായര്‍ അന്തരിച്ചു.

പത്തനംതിട്ട: സിനിമ-സീരിയല്‍ താരം സന്തോഷ് കെ നായര്‍ അന്തരിച്ചു.

ചൊവ്വാഴ്ച രാവിലെ ആറരയോടെ അടൂര്‍ ഏനാത്ത് വച്ചുണ്ടായ വാഹനാപകടത്തിലായിരുന്നു അന്ത്യം.

ചികിത്സയിലിരിക്കെ സന്തോഷിനു ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

അടുത്തിടെ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം മോഹിനിയാട്ടത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു. നൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

സന്തോഷ് സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് എതിരെ വന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു.

സന്തോഷിന്റെ ഭാര്യ ശുഭശ്രീയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

കോട്ടയം ഭാഗത്തേക്കുള്ള യാത്രയില്‍ വച്ചായിരുന്നു അപകടം. വാഹനം ഓടിച്ചിരുന്നത് സന്തോഷ് ആണ്.

ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

അപകടം നടന്നയുടനെ തന്നെ ഇരുവരെയും അടൂരിലെ സ്വകാര്യശുപത്രിയില്‍ എത്തിച്ചിരുന്നു.

ഭാര്യയുടെ പരിക്ക് ഗുരുതരമല്ല.

പാര്‍സല്‍ ലോറി ഡ്രൈവര്‍ സുധീഷിനും പരിക്കേറ്റിട്ടുണ്ട്.n

1982ല്‍ പുറത്തിറങ്ങിയ പി.ജി.വിശ്വംഭരന്‍ സംവിധാനം ചെയ്ത ഇതു ഞങ്ങളുടെ കഥ എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് സിനിമാ രംഗത്തേക്ക് എത്തിയത്.

പ്രദര്‍ശനം തുടരുന്ന മോഹിനിയാട്ടം ആണ് ഏറ്റവും അവസാനമായി അഭിനയിച്ച ചിത്രം.

വില്ലന്‍, നായകന്‍, സഹനടന്‍, ഹാസ്യനടന്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന വേഷങ്ങളില്‍ സന്തോഷ് തിളങ്ങി.

1960 നവംബര്‍ 12ന് തിരുവനന്തപുരത്ത് സി.എന്‍.കേശവന്‍ നായരുടെയും പി.രാജലക്ഷ്മി അമ്മയുടെയും മകനായാണ് ജനനം.

എംജി കോളജില്‍ നടന്‍ മോഹന്‍ലാലിന്റെ ജൂനിയറായിരുന്നു.